കേരളത്തെ ഞെട്ടിച്ച ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സി.ബി.ഐ. വെളിപ്പെടുത്തുന്നു. യാതൊരു തുമ്പും ഇല്ലാതെ നിലച്ചിരുന്ന കേസിൽ, പിതാവ് ജെയിംസ് ജോസഫ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കേസ് വീണ്ടും സജീവമായത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കേരളം.