
തിരുവനന്തപുരം: ചിറയിൻകീഴിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു അനുജനെ വെട്ടിക്കൊന്ന് ജ്യേഷ്ഠൻ.വയൽത്തിട്ട വീട്ടിൽ രതീഷാണ് മരിച്ചത്. സഹോദരൻ മഹേഷാണ് കൊലപ്പെടുത്തിയത്. സഹോദരങ്ങളായ മഹേഷും രതീഷും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വയൽത്തിട്ട വീട്ടിൽ രതീഷ് ആണ് കൊല്ലപ്പെട്ടത്. 32 വയസ്സായിരുന്നു. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. രതീഷിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ടൻ മഹേഷ് (42) പോലീസ് പിടിയിലായതായാണ് സൂചന. പോലീസ് സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.