Banner Ads

കാറ്റിൽ തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ദാരുണാന്ത്യം; കരാർ തൊഴിലാളിക്ക് ജീവൻ നഷ്ടമായി

ദുരന്തമായി കാറ്റും മഴയും വൈദ്യുതി പോസ്റ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.ചങ്ങനാശേരി കോട്ടമുറി തൃക്കൊടിത്താനം പുതുപറമ്ബിൽ ഭാസ്ക‌രന്റെയും ജഗദമ്മയുടെയും മകൻ അനിൽ കുമാർ (45) ആണ് മരിച്ചത്.കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷൻ പരിധിയിലെ ആനാരി വടക്ക് പ്രതിഭ ജംഗ്ഷന് പടിഞ്ഞാറ് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനായി പോസ്റ്റിനു സമീപം കുഴി എടുത്തു,ഇതോടെ പോസ്റ്റ് അനിൽകുമാറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യാതൊരു സ്വരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാർ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത് എന്ന ആക്ഷേപമുണ്ട്.

Tag