സോഷ്യൽ മീഡിയ താരങ്ങളായ അലിൻ ജോസ് പെരേരയും ശ്രീലക്ഷ്മിയും തമ്മിൽ വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. വധൂവരന്മാരുടെ വേഷത്തിലുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി. എന്നാൽ, ഇത് ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നുവെന്നും യഥാർത്ഥ വിവാഹമല്ലെന്നും പിന്നീട് ഇരുവരും വെളിപ്പെടുത്തി. ഈ നടപടിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഇരുവർക്കുമെതിരെ ഉയർന്നത്.