കൊല്ലം: മിഥുന്റെ അമ്മ ശനിയാഴ്ച നാട്ടിലെത്തും മകൻ ഷോക്കേറ്റ് മരിച്ചതിന്റെ വേദനയിൽ,വെള്ളിയാഴ്ച വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈറ്റിൽ എത്തും ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. നാല് മാസം മുൻപാണ് സുജ കുവൈറ്റിൽ വീട്ടു ജോലിക്ക് പോയത്
. സുജ ജോലി ചെയ്യുന്ന വീട്ടുകാർ തുർക്കിയിലേക്ക് വിനോദയാത്ര പോയപ്പോൾ സുജയും ഒപ്പം പോയി. മകന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കൾ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല പിന്നീട് വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്.