Banner Ads

പാലക്കാട് നിപ സ്ഥിരീകരണം: മരിച്ചയാളുടെ മകനും രോഗബാധ, ജാഗ്രത നിർദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ച ആശങ്ക.പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് അറിഞ്ഞത്. ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് കൂടെയുണ്ടായിരുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോ‍ർട്ട് പുറത്തുവന്നിട്ടില്ല.ആദ്യത്തെ നിപ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.

രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.നിപ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.