Banner Ads

പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് ഹിമാൻഷിക!

ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാധികയുടെ ഏറ്റവും അടുത്ത സുഹൃത്തും സഹതാരവുമായ ഹിമാൻഷിക സിംഗ് രാജ്‌പുത്, രാധികയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. രാധികയുടെ ജീവിതം പിതാവ് ദീപക് യാദവ് പൂർണ്ണമായി നിയന്ത്രിച്ചിരുന്നെന്നും, ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം വിമർശിച്ചിരുന്നെന്നും ഹിമാൻഷിക സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഈ വെളിപ്പെടുത്തലുകൾ രാധികയുടെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.