Banner Ads

ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണം ; കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ടു

ഷാർജയിൽ മകൾ വിപഞ്ചികയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ അമ്മ ശൈലജ രംഗത്ത്. മകളോട് മാത്രമല്ല തന്നോടും ഭർതൃപിതാവ് മോശമായി പെരുമാറിയെന്ന് ശൈലജ ആരോപിച്ചു. ഇതിന്റെ ഓഡിയോ തെളിവുകൾ കൈവശമുണ്ടെന്നും അവർ പറയുന്നു. ഭർത്താവ് നിതീഷിന്റെ അവിഹിത ബന്ധങ്ങളും, പണത്തോടുള്ള ആർത്തിയും, കുഞ്ഞിനെ പോലും സ്നേഹിക്കാൻ അനുവദിക്കാത്ത ക്രൂരതകളും മരണത്തിലേക്ക് നയിച്ചെന്ന് അമ്മ വെളിപ്പെടുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഷൈലജ പരാതി നൽകി.