Banner Ads

വെളിച്ചെണ്ണ വില കത്തിക്കയറുന്നു! ലിറ്ററിന് 400 രൂപ കടന്നു, സാധാരണക്കാർ വലഞ്ഞു

തിരുവനന്തപുരം:കേരളത്തിൽ വെളിച്ചെണ്ണയുടെ വില റെക്കോർഡ് നിലയിലേക്ക് കുതിക്കുകയാണ്. നിലവിൽ ലിറ്ററിന് 400 രൂപയ്ക്ക് മുകളിലാണ് ചില്ലറ വിപണിയിലെ വില. ചില സ്ഥലങ്ങളിൽ ഇത് 450 രൂപ വരെ എത്തിയിട്ടുണ്ട്. തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ വലിയ വർധനവാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

ലിറ്ററിന് 500 രൂപ വരെ ഉയരാൻ സാധ്യതയെന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്. കൊപ്ര ക്ഷാമം രൂക്ഷമെന്നും വ്യാപാരികൾ പറയുന്നു.അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി.ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരാൻ സാധ്യതയുള്ളതിനാൽ ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ശുപാർശ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും കേരഫെഡ് പറഞ്ഞിരുന്നു.കേരളത്തിൽ വെളിച്ചെണ്ണയുടെ വില റെക്കോർഡ് നിലയിലേക്ക് കുതിക്കുകയാണ്.