Banner Ads

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്; പ്രതീക്ഷകൾ മങ്ങുന്നു

ദില്ലി: യെമനിൽ നഴ്സായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാൻ ജയിൽ അധികൃതർക്ക് ഉത്തരവ് ലഭിച്ചതായി റിപ്പോർട്ട്.യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

2017-ലാണ് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയെ യെമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്നുള്ള അപ്പീലുകളും ദയഹർജികളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങൾ സജീവമായത്.ഇന്ത്യൻ എംബസിക്കും ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു.