Banner Ads

ആരോഗ്യ മന്ത്രി അന്വേഷണ മന്ത്രിയായി ; ബിജെപിയുടെ കർശന പരാമർശങ്ങൾ

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണ വകുപ്പ് മന്ത്രിയായി അധഃപതിച്ചെന്ന് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ആർ.എസ്. രാജീവ് ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ, ഫണ്ട് വിനിയോഗത്തിലെ അപാകതകൾ, കാസ്പ് പദ്ധതിയിലെ ക്രമക്കേടുകൾ എന്നിവ ചൂണ്ടിക്കാട്ടി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.