Banner Ads

സാഹസികതയുടെ പെൺകടുവ: രന്തംബോറിന്റെ ‘ആരോഹെഡ്’ യാത്രയായി

വന്യജീവി ഫോട്ടോഗ്രാഫർമാരുടെ സ്വപ്നവും, രന്തംബോർ ദേശീയോദ്യാനത്തിലെ പ്രതാപിയായ റാണിയുമായിരുന്നു ആരോഹെഡ് എന്ന പെൺകടുവ. 11-ാമത്തെ വയസ്സിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ഈ കഴിഞ്ഞ ദിവസം വിടവാങ്ങുമ്പോഴും, തന്റെ പ്രതാപത്തിനും ധൈര്യത്തിനും ഒരു കുറവും വരുത്താതെയാണ് അവൾ യാത്രയായത്. അവളുടെ ജീവിതം ഒരുപാട് വിശേഷണങ്ങളാൽ നിറഞ്ഞതായിരുന്നു – “രന്തംബോറിന്റെ റാണി”, “മുതല വേട്ടക്കാരി”, “വന്യതയുടെ സൗന്ദര്യം”