
ദീർഘകാലമായി തുടരുന്ന ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയുടെ ഭാഗത്ത് നിന്നാണ് വെടിനിർത്തലിനുള്ള സന്നദ്ധത ആദ്യം അറിയിച്ചതെന്നും, ഇസ്രായേലിന്റെ അനുമതി നേടിയ ശേഷം ട്രംപ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നുവെന്നും ഒരു പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ! അടുത്ത ആറ് മണിക്കൂറിനുള്ളിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയാകുമ്പോൾ, ഇറാനും ഇസ്രായേലും തമ്മിൽ 12 മണിക്കൂർ നീളുന്ന സമ്പൂർണ്ണ വെടിനിർത്തൽ നിലവിൽ വരും. ഈ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും, തുടർന്ന് 12 മണിക്കൂറിനു ശേഷം ഇസ്രായേലും യുദ്ധവിരാമം പ്രഖ്യാപിക്കും.
12 ദിവസത്തെ ഈ യുദ്ധത്തിന് വരുന്ന 24 മണിക്കൂറിനു ശേഷം ഔദ്യോഗികമായി അവസാനമാകും. ഓരോ വെടിനിർത്തലിന്റെയും സമയത്ത് മറുപക്ഷം സമാധാനപരമായി നിലകൊള്ളുംഎല്ലാം ശരിയായി പ്രവർത്തിക്കുമെന്ന ധാരണയിൽ, 12 ദിവസത്തെ ഈ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവ പ്രകടിപ്പിച്ച ഇറാനെയും ഇസ്രായേലിനെയും ഞാൻ അഭിനന്ദിക്കുന്നു.വർഷങ്ങളോളം നീണ്ടുനിൽക്കുകയും പശ്ചിമേഷ്യയെ മുഴുവൻ നശിപ്പിക്കുകയും ചെയ്യാമായിരുന്ന ഒരു യുദ്ധമായിരുന്നു ഇത്.
എന്നാൽ അങ്ങനെ സംഭവിച്ചില്ല, ഇനി ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം പശ്ചിമേഷ്യയെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ!” ഇങ്ങനെയായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച പ്രസ്താവനയുടെ പൂർണ രൂപം .എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനം മേഖലയിൽ സമാധാനം പുലരുന്നതിന് എത്രത്തോളം സഹായകമാകും എന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഉറ്റുനോക്കുകയാണ്.