Banner Ads

പാലക്കാട് ഒറ്റയാൻ ആക്രമണം: കൊലയാളി ആനയെ തുരത്താൻ കുങ്കിയാനയെത്തി

പാലക്കാട്: മുണ്ടൂരിൽ വയോധികനെ കൊലപ്പെടുത്തിയ ഒറ്റയാനെ കണ്ടെത്തി കാട്ടിലേക്ക് തുരത്താൻ എത്തി കുങ്കിയാന എത്തി. ഇന്നലെ വൈകുന്നേരം ആണ് മുണ്ടൂർ ഞാറക്കോട് പ്രദേശത്ത് കുങ്കിയാനയെ എത്തിച്ചത്. കുമാരൻ എന്ന 61 കാരൻ മരിച്ചതിനെ തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് അഗസ്ത്യനെന്ന കുങ്കിയാനയെ ഞാറക്കോട് എത്തിച്ചിരിക്കുന്നത്. വനം വകുപ്പിൻ്റെ നേതൃത്വത്തിലാണ് ആനയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ തുടരുന്നത്. കഞ്ചിക്കോട് മേഖലയിൽ കാട്ടാന ഇറങ്ങിയപ്പോഴും തുരത്താൻ അഗസ്ത്യൻ എത്തിയിരുന്നു. നിലവിൽ കുങ്കിയാനയും വനപാലകരും ചേർന്ന് കാട്ടിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.