Banner Ads

എസ്‌ഐയുടെ തോക്കു തട്ടിപ്പറിക്കാൻ ശ്രമിച്ച പ്രതി ; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സാഹസികത

സെട്ടി മണിയുടേതെന്നു കരുതുന്ന മാരകായുധങ്ങളും തെളിവെടുപ്പില്‍ കണ്ടെത്തി. പ്രതിഭാനഗറില്‍ നിർമാണം നടക്കുന്ന മറ്റൊരു വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കത്തിയും കട്ടപ്പാരയും വടിവാളും ഉള്‍പ്പെടെ മൂർച്ചയേറിയ ആയുധങ്ങള്‍ കണ്ടെത്തിയത്. കസ്റ്റഡിയിലിരിക്കെ കടന്നുകളയാൻ ശ്രമിച്ചതിനു പ്രതി സെട്ടിമണിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്നതിനാല്‍ ഈ കേസില്‍ അറസ്റ്റ് ഉണ്ടാവില്ലെന്നാണു പൊലീസ് അറിയിക്കുന്നത്.