Banner Ads

ഒരു സുരക്ഷിത ഭാവിയുടെ വാഗ്ദാനം?

നമ്മുടെ റോഡുകളിൽ അതിവേഗം വരാൻ പോകുന്ന ഒരു വിപ്ലവകരമായ മാറ്റമാണ് സ്വയം ഓടിക്കുന്ന കാറുകൾ. വെറുമൊരു ശാസ്ത്ര കൗതുകം എന്നതിലുപരി, മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ കെൽപ്പുള്ള ഒരു സാങ്കേതിക മുന്നേറ്റം ഇത് മാറും എന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. AI (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അധിഷ്ഠിത ഡ്രൈവിംഗ് സംവിധാനങ്ങൾ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കും, അതിലൂടെ മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിക്കും. (Waymo) പോലുള്ള കമ്പനികൾ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് റോഡപകടങ്ങൾ. ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 1.2 കോടി ആളുകളാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നത്. 2024-ൽ അമേരിക്കയിൽ മാത്രം 39,345 ഗതാഗത മരണങ്ങൾ ഉണ്ടായതായി കണക്കാക്കുന്നു. ഇത് ഓരോ 12 മണിക്കൂറിലും ഒരു ബസ് നിറയെ ആളുകൾ മരിക്കുന്നതിന് തുല്യമാണ്. ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾക്ക് ഒരു പരിഹാരമായി AI ഡ്രൈവിംഗ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. വെമോയുടെ ഡാറ്റ വിശകലനം കാണിക്കുന്നത്, AI ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ മനുഷ്യ ഡ്രൈവർമാരെ അപേക്ഷിച്ചാൽ 85 ശതമാനം അപകടങ്ങൾ കുറയുമെന്നാണ്.

ഈ പഠനം ശരിയാണെങ്കിൽ, അമേരിക്കൻ റോഡുകളിൽ മാത്രം ഓരോ വർഷവും ഏകദേശം 34,000 ജീവൻ രക്ഷിക്കാൻ AI ഡ്രൈവിംഗിന് സാധിക്കും.എന്തുകൊണ്ട് AI ഏറ്റവും സുരക്ഷിതമായ ഡ്രൈവർ ആകാം?മനുഷ്യ സഹജമായ പല കാരണങ്ങളാണ് റോഡപകടങ്ങളിലേക്ക് നയിക്കുന്നത്. ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിക്കുന്നത്, മയക്കം, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നത്, ക്ഷീണം, ദേഷ്യം തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ കാരണങ്ങളാണ്. ചിലപ്പോൾ പൂർണ്ണമായ ശ്രദ്ധയോടുകൂടി വാഹനമോടിക്കുമ്പോഴും റോഡിലെ സാഹചര്യങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് വളരെ വേഗത്തിൽ പ്രതികരിക്കാനും മനുഷ്യ മസ്തിഷ്കത്തിന് പരിമിതികളുണ്ട്.

മണിക്കൂറിൽ 60 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ, ഡ്രൈവർ ബ്രേക്ക് ചെയ്യാൻ എടുക്കുന്ന 2.5 സെക്കൻഡ് പ്രതികരണ കാലതാമസം പോലും, വാഹനം രണ്ട് ബാസ്‌കറ്റ്‌ബോൾ കോർട്ടുകളുടെ ദൂരം സഞ്ചരിക്കാൻ മതിയാകും. ഈ ചെറിയ കാലതാമസങ്ങൾ പോലും മാരകമായ അപകടങ്ങളിലേക്ക് നയിക്കാം.എന്നാൽ AI സിസ്റ്റങ്ങൾക്ക് ഇത്തരം പരിമിതികളില്ല. AI-ക്ക് ഉറങ്ങേണ്ട ആവശ്യമില്ല, ക്ഷീണമില്ല, വൈകാരികമായി തോന്നലുകളില്ല, മദ്യമോ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല.

AI സിസ്റ്റങ്ങൾക്ക് ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കാനും, ലഭിക്കുന്ന ഡാറ്റ അതിവേഗം വിശകലനം ചെയ്യാനും, സങ്കീർണ്ണമായ ഗതാഗത സാഹചര്യങ്ങളിൽ പോലും കൂടുതൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനും കഴിയും. 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് AI ഡ്രൈവിംഗ്. ഇത് മനുഷ്യ ഡ്രൈവർമാരിൽ നിന്ന് AI-യെ തികച്ചും വ്യത്യസ്തമാക്കുന്നു. കാരണം, AI ഡ്രൈവർമാർ റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ് വരുത്തും, നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കും എന്ന് ഗവേഷകർ ഉറച്ചു വിശ്വസിക്കുന്നു.