Banner Ads

മറിയക്കുട്ടിയുടെ പെൻഷൻ സമരം മുതല്‍ കെ സി വേണുഗോപാലിന്റെ കൈക്കൂലി|

കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി തെരഞ്ഞെടുപ്പ് കാലമെത്തുമ്ബോള്‍ വിവാദമാകുന്ന ഒന്നാണ് ക്ഷേമപെൻഷൻ. (welfare pension)ലോകത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തിന്റെ സാമൂഹിക ഇടപെടലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ‍ർക്കാർ സംവിധാനത്തിന് കീഴില്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍.നിരവധി പേർക്ക് പ്രയോജനം ലഭിക്കുന്ന ഇത്തരം പദ്ധതികള്‍ കേരളത്തിലെ സാമൂഹിക സുരക്ഷയും പ്രാദേശിക വിപണയില്‍, പ്രത്യേകിച്ച്‌ ഗ്രാമീണ വിപണിയില്‍ ( കേരളത്തിലെ നഗര-ഗ്രാമവ്യത്യാസം വളരെ നേരിയതാണ് ) ചെറുതെങ്കിലും വ്യാപകമായ ഇടപെടലിലനും വഴിയൊരുക്കുന്നുണ്ടെന്ന് സാമൂഹിക, സാമ്ബത്തിക നിരീക്ഷക‍ർ ഇത്തരം പദ്ധതികളുടെ സൂക്ഷ്മാ‍ർത്ഥത്തില്‍ വിലയിരുത്തിയിട്ടുണ്ട്.