Banner Ads

ഭാരതപ്പുഴയിൽ കാണാതായ ; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം സ്വദേശി കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ 17 വയസുകാരൻ മുഹമ്മദ് നാഫിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വിദ്യാർത്ഥിയെ പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്.

തുടർന്ന് നടത്തിയ തിരച്ചിലാണ് വ്യാഴാഴ്ച ഉച്ചയോടെ കൂടി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി ഗവണ്മെന്റ് താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫയർഫോഴ്സ്, സ്‌കൂപ ഡൈവേഴ്സ്, സിവിൽ ഡിഫൻസ്, ട്രോമ കെയർ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ പുഴയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.

മുങ്ങൽ വിദഗ്ധരായ പൈലിപ്പുറം ബാബുവും മകനും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വിദ്യാർത്ഥിയെ കാണാതായതിന് സമീപത്ത് നിന്ന് ആണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനൊപ്പം പുഴയിലേക്ക് പോയ നാഫി അക്കരെ വരെ നീന്തി മീൻ പിടിച്ച ശേഷം തിരിച്ച് നീങ്ങുന്നതിനിടെയാണ് ഒഴുക്കിൽപെട്ടത്.