കഴിഞ്ഞ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ തയ്യാറാവാതിരുന്ന പൃഥ്വി പിന്നീട് മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. പക്ഷെ ഇതു കൊണ്ടൊന്നും താന്‍ തളരില്ലെന്നും കരിയര്‍ തിരിച്ചുപിടിക്കാനുള്ള മിടുക്ക് ഇപ്പോഴുമുണ്ടെന്നും ടി20 മുംബൈ ലീഗില്‍ പൃഥ്വി കാണിച്ചു തന്നിരിക്കുകയാണ്.