അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ മുൻ നയങ്ങൾ ഓർമ്മിപ്പിക്കുന്ന ഒരു പുതിയ യാത്രാ വിലക്ക് ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇത് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കും.
ഡൊണാൾഡ് ട്രംപ് അടുത്തിടെ ഉത്തരവിട്ട പുതിയ യാത്രാവിലക്ക് ജൂൺ 4-ന്മുതൽ പ്രാബല്യത്തിൽ വരികയായിരുന്നു . ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള 12 രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് ആണ് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . രാജ്യത്തിന്റെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനാണ് ഈ നിരോധനം ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തിട്ടുണ്ട് . 12 രാജ്യങ്ങൾക്കാണ് പൂർണ്ണ യാത്രാ വിലഏർപ്പെടുത്തിയിരിക്കുന്നത് . അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയൽ, ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ,. ലിബിയ , സൊമാലിയ, സുഡാൻ. യെമൻ എന്നിവയും
ഭാഗിക യാത്രാ വിലക്കുള്ള രാജ്യങ്ങൾ 7 എണ്ണമാണ് . ഈ രാജ്യങ്ങളിൽ നിന്നുള്ള ചില താൽക്കാലിക തൊഴിൽ വിസകൾക്ക് അനുമതിയുണ്ടാകും, എന്നാൽ മറ്റ് വിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണ്.
ആ രാജ്യങ്ങൾ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവയാണ് .
എന്നാൽ എന്തുകൊണ്ടാണ് രാജ്യങ്ങൾക്ക് ഈ വിലക്ക്? രാജ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ ഉയർന്ന നിരക്കും, യുഎസ് നിയമങ്ങൾ ലംഘിക്കുന്നവരെ തിരിച്ചെടുക്കാൻ സഹകരിക്കാത്തതും കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാൻ കഴിയാത്തത് ഒരു സുരക്ഷാ പ്രശ്നമായി ട്രംപ് ഭരണകൂടം കാണുന്നു. “കൊളറാഡോയിലെ ബൗൾഡറിൽ അടുത്തിടെ നടന്ന ഭീകരാക്രമണം, കൃത്യമായ പരിശോധനയില്ലാതെ വിദേശ പൗരന്മാരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് ഉയർത്തുന്ന വലിയ അപകടങ്ങളെയാണ് എടുത്തു കാണിക്കുന്നത്. അവരെ നമുക്ക് ആവശ്യമില്ലയെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത് .കൂടാതെ ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് ഈ യാത്രാ വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്:കാനഡയും മെക്സിക്കോയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ മത്സരിക്കുന്ന കായികതാരങ്ങളെയും, 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്കിന്റെ അഭിപ്രായത്തിൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർക്കും വിലക്ക് ബാധകമല്ല. “ഏത് സംവിധാനം നടപ്പിലാക്കിയാലും അത് ജനങ്ങളുടെ മാനുഷിക അന്തസ്സിനെ ബഹുമാനിക്കുന്നതായിരിക്കണമെന്നാണ് ഡുജാറിക്ക് അഭിപ്രായപ്പെടുന്നത് . അതിർത്തികൾ എങ്ങനെ നിയന്ത്രിക്കണമെന്ന് ഓരോ രാജ്യത്തിനും തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊന്ന് യുഎസിലെ നിയമപരമായ സ്ഥിര താമസക്കാർക്കും ചില പ്രത്യേക വിസ വിഭാഗങ്ങൾക്കും ദേശീയ താൽപ്പര്യത്തിൽ വരുന്ന വ്യക്തികൾക്കും ഇളവുകളുണ്ടാകുമെന്നാണ് നിലവിലെ വിവരം. ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലത്തും സമാനമായ യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ അവ റദ്ദാക്കി. എന്നാൽ, കുടിയേറ്റ നയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ്, തന്റെ മുൻ നിലപാടുകൾ വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. “അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്, ചിലർ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു, സുപ്രീം കോടതി ശരിവച്ച തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്തുനിർത്തും,” ട്രംപ് തന്റെ നയത്തെ ന്യായീകരിക്കുന്നു.
ഈ യാത്രാ നിരോധനം യുഎസ് സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്. ഈ നിയന്ത്രണം ‘പ്രസിഡൻഷ്യൽ അധികാരത്തിന്റെ പരിധിക്കുള്ളിലാണ്’ എന്നും അത് നിയമാനുസൃതമായ ലക്ഷ്യങ്ങളോടെയുള്ളതാണ് എന്നും യുഎസ് സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.അതേസമയം നിലവിൽ ഈ യാത്രാ നിരോധന പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. എങ്കിലും, ഇന്ത്യയിൽ നിന്നുള്ള യുഎസ് വിസ അപേക്ഷകർക്ക് നിലവിൽ വലിയ കാലതാമസമാണ് നേരിടുന്നത്. 2026 അവസാനം വരെ വിസ അപ്പോയിന്റ്മെന്റുകൾ നീണ്ടുപോയേക്കാം എന്ന റിപ്പോർട്ടുകൾ ഉണ്ട്. പുതിയ യാത്രാ നിരോധനം ഈ കാലതാമസത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും, യുഎസ് യാത്രാ നിയമങ്ങളിൽ വരുന്ന ഓരോ മാറ്റങ്ങളും ഇന്ത്യൻ യാത്രക്കാരും പ്രവാസികളും ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.
ഈ യാത്രാ നിരോധനം ലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്നതാണ്. കുടുംബങ്ങൾ വേർപെടുത്തപ്പെടാൻ സാധ്യതയുണ്ടെന്നും , അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കാതെ വന്നേക്കാമെന്നല്ലാതെല്ലാം ഇതേതെ ദോഷവശങ്ങൾ ആണ് . കൂടാതെ വ്യവസായ, ടൂറിസം മേഖലകളിൽ വലിയ തിരിച്ചടിയും , ലോകരാജ്യങ്ങൾക്കിടയിൽ ഇത് നയതന്ത്രപരമായ സംഘർഷങ്ങൾക്കും വഴിയൊരുക്കിയേക്കാം. അതുപോലെ ഈ പുതിയ ഉത്തരവ് ആഗോള തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിന്റെ നയങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ യാത്രാവിലക്കിനെതിരെ ആഫ്രിക്കൻ രാജ്യമായ ചാഡ് ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത് . തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക വിസ നിഷേധിച്ചതിൽ പ്രതിഷേധിച്ച്, അമേരിക്കക്കാർക്കും രഥങ്ങളുടെ രാജ്യത്തേക്കുള്ള വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ചാഡ് പ്രസിഡന്റ് മഹാമത് ഇഡ്രിസ് ഡെബി പ്രഖ്യാപിച്ചിട്ടുണ്ട് . പര്യാപ്തമായ സ്ക്രീനിങ് സംവിധാനങ്ങളില്ലായ്മ, തീവ്രവാദ ബന്ധങ്ങൾ, യു.എസ്. ഇമിഗ്രേഷൻ എൻഫോഴ്സുമെന്റുമായുള്ള സഹകരണമില്ലായ്മ എന്നിവയാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിസ നൽകുന്നത് നിർത്തലാക്കാൻ അമേരിക്ക കാരണമായി പറഞ്ഞത്. ചാഡിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചാഡ് പ്രസിഡന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. “പരസ്പര സഹകരണങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും അമേരിക്കൻ ഐക്യനാടുകളിലെ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തിവെക്കാനും സർക്കാരിനോട് നിർദ്ദേശിച്ചതായി” അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . ഡെബി തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കിയത് “ചാഡിന് വാഗ്ദാനം ചെയ്യാൻ വിമാനങ്ങളോ കോടിക്കണക്കിന് ഡോളറുകളോ ഇല്ല, പക്ഷേ ചാഡിന് അതിൻ്റേതായ അന്തസും അഭിമാനവുമുണ്ട് എന്നാണ് .” ഈ വാക്കുകൾ, ചെറിയ രാജ്യമാണെങ്കിലും തങ്ങളുടെ പരമാധികാരത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന ചാഡിന്റെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതാണ് .