പട്ടാമ്പി: വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മേലേ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന അബ്ദുൾ സമദിൻ്റെ വീട്ടിൽ നിന്നാണ് മുർഖനെ പിടികൂടിയത്. വെള്ളം കഴിഞ്ഞതോടെ വീട്ടുകാർ വാൾവ് തുറക്കാനെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അഴുക്കുവെള്ളം പോകുവാനുള്ള ചേമ്പറിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് വീട്ടുകാർ പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി മൂർഖനെ പിടികൂടി