ഇല്ലാത്ത തീവ്രവാദി പട്ടം ചുമത്തപ്പെട്ട് ജീവിതം ദുഷ്ക്കരമായി മാറിയ ഒരുപോലീസുകാരന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത് എസ്ഡഡിപിഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലായിരുന്നു. എന്നാല്‍, തെളിവുകള്‍ ഒന്നുമില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച പി കെ അനസിന് നീതിലഭിച്ചു.