മലയാളി പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദംശങ്ങൾ പുറത്തുവരുകയുണ്ടായി. പൊള്ളാച്ചിയിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തുന്ന ദാരുണ സംഭവമാണ് നടന്നിരിക്കുന്നത്. പൊന്മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക ആയിരുന്നു യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനു ശേഷം പൊലീസില്‍ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്യുകയുണ്ടായി.