Banner Ads

ഒളിച്ചിരുന്നത് കാട്ടിനുള്ളിലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍; ഡ്രോണ്‍ പരിശോധന അടക്കം നിര്‍ണ്ണായകമായി

പ്രവീണയും ഗിരീഷും വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെയാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയേയും ദിലീഷിനേയും കണ്ടെത്തി.