Banner Ads

വയനാട് ജില്ലയിൽസ്ഥാപനങ്ങൾക്ക് ; കലക്ടർ നാളെയും അവധി പ്രഖ്യാപിച്ചു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കൺവാടികൾ. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

റെസിഡൻഷ്യൽ സ്ക്‌കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. കുട്ടികൾ വെളിക്കെട്ടിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നതിനാൽ യാത്രകളിൽ അതീവ ശ്രദ്ധയുണ്ടാവണമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.