വീട്ടില്‍ എത്രപേർ അതിക്രമിച്ചു കയറി അവർക്ക് ആയുധങ്ങളുണ്ടായിരുന്നോ കവർച്ചയുടെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് എന്തുകൊണ്ട് സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടി എവിടെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്. ഇതിന് കൃത്യമായ ഉത്തരം നല്കാൻ യുവതിക്കായില്ല. അതേസമയം പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുകയും െചയ്തു. സംഭവം നടക്കുന്ന സമയം പ്രദേശത്തേക്ക് ആരെങ്കിലും എത്തിയതിൻറെയോ തിരിച്ചു പോയതിൻറെയോ സൂചന പൊലീസിന് ലഭിച്ചില്ല.