Banner Ads

തടവുപുള്ളികള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നതില്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാത്രം പോരെന്ന് രാജ്ഭവന്‍

രാജ്ഭവന്‍ നിര്‍ദേശിച്ച മാതൃകയില്‍ ഇവരുടെ ശുപാര്‍ശ വീണ്ടും സര്‍ക്കാര്‍ നല്‍കേണ്ടിവരും. ശിക്ഷയിളവുനല്‍കേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവില്‍ എത്രവട്ടം പരോള്‍ ലഭിച്ചെന്നതിന്റെ വിശദാംശങ്ങള്‍, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയില്‍ ഉപദേശകസമിതിയുടെ റിപ്പോര്‍ട്ട്, മോചനം ലഭിച്ച്‌ പ്രതി പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോര്‍ട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാര്‍ട്ടായി നല്‍കണം.