Banner Ads

കെമിക്കൽ ഉപയോഗിച്ച് പശുക്കളെ പൊള്ളലേൽപ്പിച്ചു ; സംഭവത്തിൽ അയൽവാസികളായ മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: കെമിക്കൽ ഉപയോഗിച്ച് പശുക്കളെ പൊള്ളലേൽപ്പിച്ചു സംഭവത്തിൽ അയൽവാസികളായ മൂന്ന് പേർക്കെതിരെ കേസ്. സംഭവത്തിൽ അയൽവാസികളായ മൂന്ന് പേർക്കെതിരെ കാക്കൂർ പോലീസ് കേസെടുത്തു. കാക്കൂർ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ഏഴ് പശുക്കളെയാണ് പൊള്ളലേൽപ്പിച്ചത്.

ഫാമിൽ നിന്ന് ദുർഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണവുകൾ മലിനമാകുന്നതായും ആരോപിച്ച് അയൽവാസികൾ നേരത്തെ പരാതി നൽകിയിരുന്നു. ചേളന്നൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരതയുണ്ടായത്