2017 ഏപ്രില്‍ ഒമ്ബതിനാണ് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേഡല്‍ ജെൻസൻ രാജ കൊലപ്പെടുത്തിയത്. അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍വച്ചാണ് കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.