തിരുവനന്തപുരം:നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് ജീവപര്യന്തം,കേസിൽ കേഡൽ കുറ്റക്കാരനെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിൽ ഇന്ന് കോടതി വ്യക്തമാക്കിയാതായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്‌ണുവാണ് ശിക്ഷ പ്രഖ്യാപിച്ചത്.
മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തൻകോട്ടെ വീട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് (34) ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവൻ ജോസ് സുന്ദരത്തിനു നൽകാനും കോടതി വിധിച്ചു. കേഡലിൻ്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെൻ്റ് സ്ഥലവും വീടും കേഡലിൻ്റെ അമ്മയ്ക്ക് എഴുതി നൽകിയിരുന്നു. ഇപ്പോൾ ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിനു പിഴത്തുക നൽകാനാണു വിധി.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ മാനസികരോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ ക്രൂരമായി കൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. ജന്മം നൽകിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാൻ സാധിക്കും.
കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന ഉറപ്പ് നൽകാൻ ആർക്കു കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കൽ, വീട് അഗ്‌നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്.2017 ഏപ്രിൽ അഞ്ചിനായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം. കൊലയ്ക്കുശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽവച്ച് വെട്ടിനുറുക്കി കത്തിച്ചു. ഇതിനിടെ പ്രതിക്കും പൊള്ളലേറ്റു. തുടർന്ന് മൃതദേഹങ്ങൾ വീടിനുള്ളിലെ ശുചിമുറിയിൽ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. തിരികെവരുംവഴിയാണ് പിടിയിലായത്.