കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയം എന്നത് പാകിസ്താന്റെ ഭാഗമായ ബലൂചിസ്ഥാൻ ആണ്. പാകിസ്ഥാന് യഥാർത്ഥത്തിൽ വലിയ തലവേദനയാണ് ബലൂചിസ്ഥാൻ സൃഷ്ടിക്കുന്നത്. പക്ഷെ ഇവരുടെ ഈ വിഷയത്തിന് ദീർഘകാലത്തെ ചരിത്രമാണ് നിലനിൽക്കുന്നത് . ചരിത്രത്തിലും അതുപോലെ വർത്തമാനത്തിലും ഏറ്റവും ദാരിദ്ര്യം നിറഞ്ഞതും അതുപോലെ തന്നെ വലിയ വികസനം കടന്നുവരാത്തതുമായ പ്രദേശ കൂടിയാണ് ബലൂചിസ്ഥാൻ എന്നത് . നിലവിലത്തെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ പാകിസ്ഥാനിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞതും അതുപോലെ മാതൃശിശു മരണനിരക്ക് ഉയർന്നതും ഉയർന്ന ദാരിദ്ര്യ നിരക്കുള്ളതുമായ പ്രദേശം കൂടിയാണിത്.