Banner Ads

ഒന്നാം ക്ലാസ് പ്രവേശനം എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല ; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:പ്ളസ് വൺ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും ഒന്നാം ക്ലാസ് പ്രവേശനം എൻട്രൻസ് പരീക്ഷ നടത്തുന്നത്അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം.

മേയ് 25, 26 തീയതികളിൽ സ്കൂ‌ളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ളാസ് മുറികളുടെ സുരക്ഷ ഉറപ്പുവരുത്തണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണം പിടിഎയുടെ അനധികൃത പിരിവ് അനുവദിക്കില്ല.

ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പിടിഎയും അദ്ധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം’- മന്ത്രി നിർദേശിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ വിജയശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിജയശതമാനം കുറഞ്ഞ പത്ത് സർക്കാർ എയ്‌ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തു. ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *