വീട് ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറില്‍ അരികിലെത്തിയശേഷം വയോധികയുടെ കഴുത്തിലെ മാല കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാക്കളില്‍ ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി പന്തപ്ലാവ് ,ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്രന് (26) ആണ് അറസ്റ്റിലായത്.