പിഎല്ലിന്റെ 18ാം സീസണിലെ ഫ്ളോപ്പ് ഷോയെ തുടര്‍ന്നു വലിയ അഴിച്ചുപണിക്കൊരുങ്ങുന്ന ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്.ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യത്തെ ടീമെന്ന നാണക്കേട് CSK യെ തേടിയെത്തിയിരുന്നു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന മറ്റൊരു നാണക്കേടും ഇപ്പോള്‍ അവരുടെ പേരില്‍ തന്നെ.അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം ഒരുപാട് കളിക്കാരെ സിഎസ്കെ പുറത്താക്കുമെന്ന കാര്യത്തിലും സംശയമില്ല. അടുത്ത മിനി താരലേലത്തിനു മുമ്ബ് കുറച്ചു പേരെ മാത്രമേ അവര്‍ നിലനിര്‍ത്താനിടയുള്ളൂ. സീസണ് കഴിഞ്ഞാല്‍ ചെന്നൈ ഒഴിവാക്കാൻ സാധ്യത ഉള്ള അഞ്ചു താരങ്ങളെ നോക്കാം.