ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെ: ”സിനിമയില്‍ വെട്ടിത്തിളങ്ങി നിന്നിരുന്ന സമയത്താണ് നടി സൗന്ദര്യ അണഞ്ഞ് പോയത്. 2004 ഏപ്രില്‍ 17ന് ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. നടി സൗന്ദര്യ വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന്. മലയാളത്തില്‍ 2 ചിത്രങ്ങള്‍ മാത്രമേ അവര്‍ അഭിനയിച്ചിട്ടുളളൂ എങ്കിലും അത് മാത്രം മതി അവരെ അടയാളപ്പെടുത്താന്‍.