2023 ഓഗസ്റ്റ് 30നാണ് ആദിശേഖര്‍ കാറിടിച്ച് കൊല്ലപ്പെടുന്നത്. ആദിശേഖര്‍ കൂട്ടുകാര്‍ക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്ബോഴായിരുന്നു സംഭവം. കാര്‍ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ലഭിച്ചത്. ‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ‘ എന്ന ആദിശേഖറിന്റെ നിഷ്കളങ്കമായ ചോദ്യത്തില്‍ നിന്നുണ്ടായ പകയാണ് കൊലപാതകത്തിലെത്തിയത്.