കൽപ്പറ്റ: ചുറ്റിക കൊണ്ട് തലക്കടിച്ച് സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് ജീവപര്യന്തംഒരു ലക്ഷം രൂപ പിഴയും അച്ചൂരാനം. എലപ്പള്ളി വീട്ടിൽ ബെന്നി ജോർജി(39)നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(ADSC) ജഡ് എ.വി. മൃദുല ശിക്ഷിച്ചത്.24.03.2023 തീയതി രാത്രിയോടെയാണ് സംഭവം.
അച്ചുരാനം, എലപ്പള്ളി വീട്ടിൽ റെന്നി ജോർജ് ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിക്കുകയും നെഞ്ചിൽ ചവിട്ടിയുമാണ് കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് ഇൻസ്പെക്ടർമാരായ ടി.എ.അഗസ്റ്റിൻ, ജെ.ഇ. ജയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. കേസിന്റെ തെളിവിലേക്ക് 25 സാക്ഷികളെ വിസ്മരിച്ചു. 26 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.