വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പോലീസ്. പണം കൈപ്പറ്റി 45 ദിവസത്തിനകം ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാനത്തോട്ടം സിഎസ്‌ഐ പള്ളിയിലെ വൈദികനായ യേശുദാസ്, ശരത് ദാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയില്‍ വെള്ളറട പൊലീസാണ് കേസെടുത്തിരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ നിരവധി പേരില്‍ നിന്നും പ്രതികള്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് സൂചന. 1,65,000 രൂപയാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്നും തട്ടിയത്. പ്രതികള്‍ ഒളിവിലാണ്.