അങ്കമാലി: റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധിക കാർ ഇടിച്ച് മരിച്ചു. കോതമംഗലം ആയക്കാട് മലക്കാട് വീട്ടിൽ വർഗീസ്കൂട്ടിയുടെ ഭാര്യ ലില്ലിയാണ് (36)മരണപ്പെട്ടത്. ഇന്ന് രാവിലെ 5.15ഓടെ ദേശീയപാത അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാഡിന് അടുത്തായിരുന്നു അപകടം ഉണ്ടായത്.
വടക്കാഞ്ചേരിയിലേക്ക് പോകുന്നതിന് വാഹനത്തിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം നടന്നത്. അവശനിലയിലായ ലില്ലിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോതമംഗലം ക്ലാരിയേലിൽ അച്ചായത്ത് കുടുംബാംഗമാണ്. മക്കൾ: ജിജോ (സൗദി), സിജോ (അയർലൻഡ്), മരുമക്കൾ: തിരുവല്ല മല്ലപ്പിള്ളി കുറ്റപ്പുഴ കുടുംബാംഗം ജീന (സൗദി), കാക്കനാട് തടിയേലത്ത് കുടുംബാംഗം ജിബിയ (അയർലൻഡ്), സംസ്ക്കാരം പിന്നീട്