കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വ്യവസായി വിജയകുമാർ ഭാര്യ ഡോ. മീര എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവാതിക്കലിലെ വീട്ടിലെത്തിച്ചു. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.