Banner Ads

ശ്രീവത്സം വീട്ടില്‍ വിജയകുമാറിനും ഭാര്യയ്ക്കും വിടചോല്ലി നാട് ; അന്തിമോപചാരമര്‍പ്പിച്ച്‌ നേതാക്കൾ

കോട്ടയം :കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വ്യവസായി വിജയകുമാർ ഭാര്യ ഡോ. മീര എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വായികുന്നേരത്തോടെ നടന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവാതിക്കലിലെ വീട്ടിലെത്തിച്ച് അവിടെ വച്ചായിരുന്നു സംസ്കാരം. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ തുടങ്ങി നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

മൃതദേഹങ്ങള്‍ രാവിലെ വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന് വച്ചപ്പോള്‍ വിജയകുമാറിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും അടുത്ത സുഹൃത്തുക്കളും അടക്കം നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. 11 മണിയോടെയാണ് മൃതദേഹങ്ങള്‍ തിരുവാതുക്കലിലെ ശ്രീവത്സം വീട്ടിലെത്തിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *