നാലര വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പിതാവിന് 18 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു.പ്രതിയായ 39കാരനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. വിവിധ കുറ്റങ്ങള്‍ ചുമത്തി ആറുവർഷം മുതല്‍ 18 വർഷം വരെ തടവും ഒന്നരലക്ഷം രൂപയും ആണ് ശിക്ഷ വിധിയിലുള്ളത്. പിഴ അടക്കാത്ത പക്ഷം ഒമ്ബതു മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മാതാവ് ജോലിക്ക് പോയ സമയം പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം മാതാവാണ് പരാതി നല്‍കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെയും 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അസ്വ. ബീന കാർത്തികേയൻ ഹാജരായി.
നാലര വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം; പിതാവിന് 18 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും