Banner Ads

പത്തനംതിട്ടയില്‍ 17-കാരൻ പീഡിപ്പിച്ചത് 3 സഹോദരിമാരെ ; ലൈംഗികപീഡനം നടന്നത് അവധിക്കാലത്ത്; ഞെട്ടലോടെ വീടും നാടും

പത്തനംതിട്ട : സഹോദരിമാരും പ്രായപൂർത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.13,12, ഒൻപതുവയസ്സുള്ള കുട്ടികള്‍ കഴിഞ്ഞവർഷത്തെ സ്കൂള്‍ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് 17 കാരൻ ലൈംഗിക പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തി സഹോദരിമാരെ പീഡിപ്പിക്കുകയായിരുന്നു.

ബാലികാസദനത്തില്‍ കഴിയുമ്ബോള്‍ കൗണ്‍സലിങ്ങിനിടെയാണ് മൂത്ത പെൺകുട്ടി സംഭവം തുറന്ന് പറഞ്ഞത്. തുടർന്ന് അധികൃതർ ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു. പിന്നീട് മൂഴിയാർ പോലീസ് കേസ് രജിസ്റ്റർചെയ്യുകയും. പത്തനംതിട്ട വനിതാ എസ്‌ഐ കെ.ആർ.ഷെമിമോള്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

17-കാരനോട് സഹോദരന്റെ സാന്നിധ്യത്തില്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ജുവനൈല്‍ ജസ്റ്റിസ് ബോർഡ് മുമ്ബാകെ ഹാജരാക്കി. പിന്നീട് കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ എസ്.ഉദയകുമാറിന്റെ നേതൃത്വത്തിലാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *