തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. കഴിഞ്ഞ വർഷം തന്നെ ലൈസൻസ് എടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയിരുന്നു. ആ സമയത്ത് പ്രതിപക്ഷത്തിന്റെ എതിർപ്പ് ശക്തമായി നിലനിന്നിരുന്നു . എന്നാൽ അതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ഇത് ഒരു ഔദ്യോഗിക ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.
ചില മാർഗ നിർദേശക്കൾ ഇതിനോടാനുബന്ധിച്ച് സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട് .സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ലൈസൻസിന് വേണ്ടി അപേക്ഷിക്കാം. ഐ ടി കമ്പനിയിലെ ഔദ്യോഗിക, സന്ദർശകർക്കും അതിഥികൾക്കും മാത്രമായിരിക്കും ഈ മദ്യം നൽക്കാനുള്ള അനുമതി ഉണ്ടാവുക. പുറത്ത് നിന്ന് വരുന്ന ഒരാൾക്കും മദ്യം കഴിക്കാൻ അനുമതി ഉണ്ടാവില്ല . അത്പോലെ തന്നെ ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കു എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒന്നാം തിയ്യതിയും, സർക്കാർ നിർദേശിച്ച മറ്റു ഡ്രൈ ഡേയിലും മദ്യം വിളബരുത് എന്നും കൂടി പറഞ്ഞിട്ടുണ്ട്.മാത്രമല്ല പ്രവർത്തന സമയം ഉച്ചക്ക് 12 മുതൽ രാത്രി 12 മണിവരെ ആണ് സർക്കാർ തീരുമാനിച്ചത്.ഐ ടി സ്ഥാപനങ്ങൾക്ക് ബിവറേജ് ഔട്ട് ലേറ്റുകളിൽ നിന്നും മദ്യം വാങ്ങാം. നേരത്തെ ഈ കാര്യത്തിൽ വലിയ എത്തിപ്പ് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. നിയമസഭയിലടക്കം സബ്ജെക്ട് കമ്മിറ്റിയിൽ വന്നിരുന്ന ഒരു വിഷയം കൂടി ആണ് ഇത്. അതെല്ലാം നിലനിൽക്കേ ആണ് സർക്കാർ ഔദ്യഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.