പാലക്കാട്: പാലക്കാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി ഉയരുന്നു. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശത്തിൽ. ബോംബ് സ്ക്വാഡും പൊലീസും കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയാണ് പരിശോധന. കൊല്ലം കളക്ടറേറ്റിലും കോട്ടയം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി.