2013-ല്‍ 266-ാമത്തെ മാർപാപ്പയായി സ്ഥാനമേറ്റ ഫ്രാൻസിസ് മാർപാപ്പ ഏറെ നാളായി രോഗബാധിതനായിരുന്നതിന് ശേഷമാണ് കാലം ചെയ്തത്.തിങ്കളാഴ്ച വത്തിക്കാൻ സിറ്റിയില്‍ വെച്ച് അന്തരിക്കുമ്പോൾ 88 വയസ്സായിരുന്നു.മാനുഷിക മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കാനും, ദരിദ്രരെയും, പാർശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാനും, സഭയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്നവയാണ്. എങ്കിലും, അദ്ദേഹത്തിന്റെ ഭരണകാലത്ത് പൂർത്തിയാകാതെ പോയ അഞ്ച് സുപ്രധാന ലക്ഷ്യങ്ങള്‍ സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ നിർണായക വെല്ലുവിളികളായി നിലനില്‍ക്കുന്നു എന്നത് പറയാതെ വയ്യ.