തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരവേ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്ബതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്നും അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു അപകടം.
അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. കുഞ്ഞിനെ ഉടൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിൻ്റെ നില ഗുരുതരമാണ്.