
കോഴിക്കോട്:സൗഹൃദം വിച്ഛേദിച്ചു യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം (56) നെയാണ് പോലീസ് പിടികൂടിയത്. കള്ളിക്കുന്ന് സ്വദേശി ജംഷീലയ്ക്കാണ് കുത്തേറ്റത്. സൗഹൃദം വിച്ഛേദിച്ചതിനാണ് സലീം ആക്രമിച്ചതെന്നാണ് പരാതി.
വീടിനു സമീപത്തെ ബസ് സ്റ്റോപ്പിനു സമീപം നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ സലീം കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ജംഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിക്കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ സലീമുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചിരുന്നു.ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.