Banner Ads

തന്നെ ആരും മനസിലാകുന്നില്ല!! അച്ഛന് മകന്റെ സന്ദേശം; മിഹിറിന്റെ മരണത്തിൽ പിന്നിലെന്ത്?

തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് ആണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്, മാത്രമല്ല യഥാർത്ഥത്തിൽ ഇത് വിരല്‍ ചൂണ്ടുന്നത് അച്ഛന്റെ പരാതിയിലെ ആരോപണങ്ങളിലേക്കാണ്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് നേരത്തെ പിതാവ് പരാതി നല്‍കിയിരുന്നതാണ്. ഇതിന് പിന്നാലെ മാതാവ് റാഗിങ് ആരോപണം ഉന്നയിച്ചുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ഒന്നും ആയിരുന്നില്ല. മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍ നിന്നെത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *