സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് വരാൻ പാടില്ലെന്ന് ആദ്യം പറഞ്ഞത് ബി ഉണ്ണിക്കൃഷ്ണനാണ്. അദ്ദേഹം ലഹരി ഉപയോഗിക്കുന്ന ആളല്ല. പിന്നെന്താണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. ഫിലിം ചേംബർ ആദ്യം മുതല്ക്കേ പറയുന്നത് സെറ്റുകളില്‍ ഷാഡോ പോലീസ് വരട്ടെ എന്നാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടയായ ഓം പ്രകാശ് താമസിക്കുന്ന സെവൻ സ്റ്റാർ ഹോട്ടലില്‍ വെളുപ്പിന് ഒരു നടി ചെന്ന് ഉറങ്ങാൻ കിടന്നുവത്രേ.